പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്നു തീര്‍ഥാടകര്‍ ഹൃദയഘാതം മൂലം മരിച്ചു
പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്നു തീര്‍ഥാടകര്‍ ഹൃദയഘാതം മൂലം മരിച്ചു
സന്നിധാനം: ദര്‍ശനത്തിന് വന്ന മൂന്നു തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ വച്ചാണ് മരണം സംഭവിച്ചത്. മരക്കൂട്ടത്ത് മൈസൂര്‍ സ്വദേശി പ്രസാദ് (42) ആണ് മരിച്ചത്. ഉച്ചക്ക് 12.30ന് മരക്കൂട്ടത്ത് വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.30ന് മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വീരന്‍ഗൗഡ (45) ആണ് സന്നിധാനത്ത് മരിച്ചത്. 18ന് വൈകിട്ട് 6.55 ന് ക്യു കോംപ്ലക്സ് എസ്എം ഒന്നില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സന്നിധാനം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷ്ിക്കാനായില്ല. ഹൈദരാബാദ് സ്വദേശി നാരികാ ശങ്കര്‍ (55) ആണ് പമ്പയില്‍ മരിച്ചത്. 18ന് രാത്രി 7.45ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഇദ്ദേഹത്തെ പമ്പ ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.