ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു; ഗുണ്ടാനേതാവ് അറസ്റ്റില്‍
സുഹൃത്തിനെ മദ്യക്കുപ്പിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു; ഗുണ്ടാനേതാവ് അറസ്റ്റില്‍
കഞ്ചിക്കോട്: ജാമ്യത്തിലിറങ്ങിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവ് അറസ്റ്റില്‍. വാളയാര്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കഞ്ചിക്കോട് കെടിസി മൈത്രി നഗറില്‍ ഷാഹിനാണ് (35) അറസ്റ്റിലായത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഷാഹിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മണികണ്ഠനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചിക്കോട്ടെ വ്യാപാരസ്ഥാപനത്തില്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന്റെ ഭാഗമായി കഴിഞ്ഞദിവസം കഞ്ചിക്കോട് ശിവക്ഷേത്രത്തിനുസമീപം സുഹൃത്തുക്കള്‍ ഒത്തുകൂടിയപ്പോഴാണ് തര്‍ക്കമുണ്ടായത്.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.