കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ ഇരുമ്പുവടിയും മരക്കൊമ്പും കൊണ്ട് ക്രൂരമായി മര്‍ദിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികള്‍ക്ക് ക്രൂരമര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-11-25 01:59 GMT

മലപ്പുറം: കടയില്‍ മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുമ്പുവടിയും മരത്തിന്റെ തടികളും ഉപയോഗിച്ച് കുട്ടികളെ ഇരുവരും ക്രൂരമായി മര്‍ദിക്കുക ആയിരുന്നു. സംഭവത്തില്‍ കിഴിശ്ശേരി സ്വദേശികളായ ആദില്‍ അഹമ്മദ്, മുഹമ്മദ് ആഷിക്ക് എന്നിവരാണ് അറസ്റ്റിലായത്.

കിഴിശ്ശേരിയില്‍ കട നടത്തുന്നവരാണ് ആദിലും മുഹമ്മദും. ഞായറാഴ്ച പുലര്‍ച്ചെ ഇവരുടെ കടയില്‍ മോഷണത്തിന് ശ്രമിച്ചതിനാണ് കുട്ടികളെ മര്‍ദിച്ചത്. അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു.

കുട്ടികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നകാര്യം അവര്‍ പറഞ്ഞത്. ഇതോടെയാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കൊലപാതകശ്രമം ചുമത്തി കേസ് എടുത്തത്. കുട്ടികള്‍ക്കെതിരേ ജൂവനൈല്‍ വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.


Tags:    

Similar News