ശബരിമലയില്‍ വീണ്ടും തിരക്കായി; ഇന്ന് സ്‌പോട് ബുക്കി 5000 മാത്രം

ശബരിമലയില്‍ വീണ്ടും തിരക്കായി; ഇന്ന് സ്‌പോട് ബുക്കി 5000 മാത്രം

Update: 2025-11-25 02:10 GMT

ശബരിമല: ശബരിമലയില്‍ വീണ്ടും തിരക്ക് കൂടി. തിങ്കളാഴ്ച അപ്രതീക്ഷിതമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. അവധിദിവസങ്ങളായ ശനിയും ഞായറും ഇല്ലാത്തത്ര തിരക്ക് രാവിലെ മുതല്‍ തന്നെ ഉണ്ടായി. 11 മണിയോടെ ഭക്തരുടെ നിര ശരംകുത്തിയാല്‍വരെ നീണ്ടു.

ഈ സാഹചര്യം പരിഗണിച്ച്, ചൊവ്വാഴ്ച സ്പോട്ട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി. സ്പോട്ട് ബുക്കിങ്ങില്‍ കുറവുവരുത്തിയെങ്കിലും വെര്‍ച്വല്‍ ക്യൂ വഴി എഴുപതിനായിരം പേര്‍ക്ക് ബുക്കുചെയ്യാം. ഞായറാഴ്ച സ്പോട്ട് ബുക്കിങ് വഴി 11500 പേര്‍ ദര്‍ശനം നടത്തിയിരുന്നു. തിങ്കളാഴ്ച തിരക്ക് കുറയുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രതീക്ഷ തെറ്റി.

ശരംകുത്തിമുതല്‍ ബാരിക്കേഡ് വെച്ച് ഭക്തരെ തടഞ്ഞാണ് തിരക്ക് നിയന്ത്രിച്ചത്. ഘട്ടംഘട്ടമായി കടത്തിവിടുകയായിരുന്നു. എന്നിട്ടും നടപ്പന്തലില്‍ നല്ല തിരക്കുണ്ടായിരുന്നു. പതിനെട്ടാംപടിയിലൂടെ മിനിറ്റില്‍ 80 പേരെ കടത്തിവിട്ടു. പരമാവധി ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പാക്കുന്ന വിധത്തിലായിരുന്നു നിയന്ത്രണം.

Tags:    

Similar News