ധര്‍മസ്ഥല ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; അമ്മയും മകളും അറസ്റ്റില്‍

ധര്‍മസ്ഥല ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; അമ്മയും മകളും അറസ്റ്റില്‍

Update: 2025-11-28 03:45 GMT

മംഗളൂരു: ധര്‍മസ്ഥല ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ധാര്‍വാഡ് ജില്ലയിലെ ഗംഗാധര്‍നഗര്‍ സ്വദേശികളായ ബി.ബി. ജാന്‍ (59), മകള്‍ മാസബി (ആര്‍തി-34) എന്നിവരെയാണ് ധര്‍മസ്ഥല പോലീസ് അഞ്ചുമാസത്തെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയായ ജെ. ലതയുടെ ഏഴുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.

മേയ് മൂന്നിന് ധര്‍മസ്ഥലയിലെത്തിയ ലതയുടെ ബാഗില്‍ 97 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഉഡുപ്പിയിലെ ക്ഷേത്രത്തില്‍ എത്തി പരിശോധിച്ചപ്പോഴാണ് ബാഗില്‍ ആഭരണങ്ങളില്ലെന്ന് മനസ്സിലായത്. ഉടനെ ധര്‍മസ്ഥലയിലെത്തി പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ധര്‍മസ്ഥല പോലീസ് സബ് ഇന്‍സ്പെക്ടര്‍ സമര്‍ഥ് ഗനിജറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

ധര്‍മസ്ഥല ദ്വാരകയില്‍ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ കവര്‍ന്നതില്‍ 76 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഹുബ്ബള്ളിയിലെ വീട്ടില്‍നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Tags:    

Similar News