മണിക്കൂറുകള്‍ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം ഫയര്‍ഫോഴ്‌സ് സേന വിജയിപ്പിച്ചു; അഭിനന്ദിച്ച് മുഖ്യമന്ത്രി

Update: 2025-11-28 16:52 GMT

തിരുവനന്തപുരം: ഇടുക്കി പള്ളിവാസലില്‍ സ്‌കൈ ഡൈനിങ്ങ് ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ കുടുങ്ങിയവരെ സുരക്ഷിതരായി രക്ഷിച്ചതില്‍ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മണിക്കൂറുകള്‍ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം വിജയിപ്പിച്ച ഫയര്‍ഫോഴ്‌സ് സേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി നവമാധ്യമത്തില്‍ കുറിച്ചു.

മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാന്‍, ഭാര്യ തൗഫീന, മക്കള്‍ ഇവാന്‍ , ഇനാര ഡൈനിലെ ജീവനക്കാരിയായ ഹരിപ്രിയ എന്നിവരാണ് കുടുങ്ങിയത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ മുകളില്‍ കയറി വടം കെട്ടിയാണ് കുടുങ്ങി കിടന്നവരെ താഴെ ഇറക്കിയത്. ഇടുക്കിയില്‍ മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ കുട്ടികളുള്‍പ്പടെയുള്ള അഞ്ചുപേരെയും താഴെയിറക്കിയിരുന്നു.

ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്‌കൈ ഡൈനിങ്ങിലാണ് സംഭവം. രണ്ട് മണിക്കൂറോളം വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടന്നിരുന്നു. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ രക്ഷാദൗത്യമാണ് ഫലം കണ്ടത്. ക്രെയിനിന്റെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Similar News