രാഷ്ട്രപതി ഡിസംബര്‍3ന് തിരുവനന്തപുരത്തെത്തും; നേവി ഡേ ആഘോഷത്തില്‍ മുഖ്യാതിഥി
രാഷ്ട്രപതി ഡിസംബര്‍3ന് തിരുവനന്തപുരത്തെത്തും
Update: 2025-12-02 14:39 GMT
തിരുവനന്തപുരം: നേവി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡിസംബര്‍3ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും.
തുടര്‍ന്ന് നേവി ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേന അഭ്യാസങ്ങള്‍ വീക്ഷിക്കും. നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബര്‍4ന് രാവിലെ9.45ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.