ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് സ്‌കൂള്‍ ബസിന് പിന്നിലിടിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ശബരിമല തീർഥാടകരുടെ വാഹനം സ്കൂൾ ബസിലിടിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-12-05 03:04 GMT
കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാര്‍ഥിയെ കയറ്റാനായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിനു പിന്നില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ചു. സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീര്‍ഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.
പൊലീസിന്റെ കണ്ണു വെട്ടിച്ച് രാഹുലിന്റെ നെട്ടോട്ടം, ഒന്‍പതാം ദിവസവും ഒളിവില്‍; രണ്ടാമത്തെ പരാതിയില്‍ അന്വേഷണസംഘം വിപുലീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീര്‍ഥാടകരുടെ വാഹനത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.