മുള്ളന്‍ പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കയറി; ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ തെരുവ് നായ; രക്ഷകരായി ഓട്ടോ തൊഴിലാളികള്‍
By : സ്വന്തം ലേഖകൻ
Update: 2025-12-07 13:56 GMT
കാസര്‍കോട്: മുള്ളന്‍ പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കയറിയ തെരുവ് നായക്ക് രക്ഷകരായി ഓട്ടോ തൊഴിലാളികള്‍. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ പ്രയാസത്തിലായിരുന്നു തെരുവ് നായ. കാസര്‍കോട് ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികളാണ് നായക്ക് രക്ഷകരായത്. ഓട്ടോ തെഴിലാളികളായ അസീസ്, പ്രേമചന്ദ്രന്, രാഘവന് മുഴക്കൊത്ത്, മുത്തലിബ് എന്നിവര്‍ ചേര്‍ന്നാണ് നായയെ രക്ഷപ്പെടുത്തിയത്.