കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ 148 വിമാനങ്ങള്‍ റദ്ദാക്കി, ട്രെയിന്‍ സര്‍വീസിനെയും ബാധിച്ചു

Update: 2025-12-31 07:09 GMT

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയിലെ വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചു. ഇന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 148 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 150-ലധികം വിമാനങ്ങള്‍ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സര്‍വീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്.

കനത്ത മൂടല്‍മഞ്ഞു കാരണം വിമാനം സുരക്ഷിതമായി ഇറക്കുവാനോ പറന്നുയരുവാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് രാവിലെ അടുത്തുള്ളവരെ പോലും വ്യക്തമായി കാണാന്‍ കഴിയാത്ത വിധം മൂടല്‍മഞ്ഞ് വ്യാപിച്ചിരുന്നു. വിമാന സര്‍വീസിനൊപ്പം ട്രെയിന്‍ യാത്രയ്ക്കും മൂടല്‍മഞ്ഞ് തടസ്സം സൃഷ്ടിച്ചു. ഒട്ടേറെ ട്രെയിനുകള്‍ ഈ കാരണം കൊണ്ട് വൈകിയാണ് പുറപ്പെട്ടത്.

Similar News