അഭിനയം പഠിപ്പിക്കാന്‍ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാര്‍ കൊച്ചിയില്‍
അഭിനയം പഠിപ്പിക്കാന്‍ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാര്‍ കൊച്ചിയില്‍
കൊച്ചി : ആക്ടേഴ്‌സ് ഫാക്ടറി യുടെ മൂന്നാമത് ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് ജനുവരി 16 17 18 കൊച്ചിയില്‍ HOTEL ARCTIC GOLD, വൈറ്റില യില്‍ വെച്ച് നടക്കുന്നു. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലാല്‍ ജോസ് അടക്കം ഒട്ടേറെ സിനിമ പ്രവര്‍ത്തകരാണ് ഈ അഭിനയ പരിശീലന കളരിക്ക് നേതൃത്വം നല്‍കുന്നത്.
നടന്മാരായ പ്രമോദ് വെളിയനാട്, സംവിധായകനും നടനുമായ സോഹന്‍ സീനു ലാല്‍, ദിനേഷ് പ്രഭാകര്‍, ജോജി മുണ്ടക്കയം സംവിധായകന്‍ സന്തോഷ് ഇടുക്കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, മേക്കപ്പ് കലാകാരന്‍ പട്ടണം ഷാ കലാ സംവിധായകന്‍ ഗിരീഷ് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ അഭിനയ പരിശീലന ക്യാമ്പില്‍ തത്സമയ ചിത്രീകരണവും സ്‌ക്രീന്‍ ആക്ടിങ്ങിന്റെ സാങ്കേതിക വശങ്ങളുമാണ് പ്രധാന പരിശീലന വിഷയം.
മലയാള സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിക്കാവുന്ന രീതിയിലാണ് ഈ ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ആക്ടേഴ്‌സ് ഫാക്ടറിക്ക് വേണ്ടി ലിബിയ, അഭിലാഷ്, ജിഷ്ണു രാധാകൃഷ്ണന്‍, സന്തോഷ് ഇടുക്കി എന്നിവര്‍ അറിയിച്ചു.