ഡോ വര്‍ഷയ്ക്ക് ഇന്ത്യന്‍ ടീച്ചേഴ്‌സ് ഓഫ് സൈക്യാട്രി അവാര്‍ഡ് :സൈക്കോതെറാപ്യൂട്ടിക്ക് ഇന്റര്‍വെന്‍ഷന്‍ പ്രബന്ധത്തിനും അംഗീകാരം; ഇരട്ട ബഹുമതിയുമായി മലയാളി ഡോക്ടര്‍

Update: 2025-12-09 04:37 GMT

കോഴിക്കോട് : മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച പബ്ലിക്കേഷന്‍ പ്രവര്‍ത്തനത്തിനുള്ള ഇന്ത്യന്‍ ടീച്ചേഴ്‌സ് ഓഫ് സൈക്യാട്രി അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസര്‍ ഡോ വര്‍ഷ വിദ്യാധരന് . ഇതോടൊപ്പം ഡോ വര്‍ഷ തയ്യാറാക്കിയ പ്രബന്ധത്തിന് മികച്ച പ്രബന്ധത്തിനുള്ള നിലോഫര്‍ അവാര്‍ഡും ലഭിച്ചു.

കുട്ടികളുടേയും കൗമാരപ്രായക്കാരുടേയും മാനസിക ആരോഗ്യ ചികിത്സാരംഗത്തെ പ്രവര്‍ത്തനം സംബന്ധിച്ച (സൈക്കോതെറാപ്യൂട്ടിക്ക് ഇന്റര്‍വെന്‍ഷന്‍ ) പഠന പ്രബന്ധത്തിനാണ് ഈ ബഹുമതി. ഗുവാഹട്ടിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ചൈല്‍ഡ് ആന്റ് അഡോളസന്റ് മെന്റല്‍ ഹെല്‍ത്തിന്റെ പതിനെട്ടാം ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് നിലോഫര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടെ പ്രമുഖ നെഫ്രോളജിസ്റ്റായ ഡോ വിനു ഗോപാലിന്റെ ഭാര്യയാണ് ഡോ വര്‍ഷ.

Similar News