മലയാള സിനിമയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നു; സൂപ്പര്‍സ്റ്റാറുകളെ വളര്‍ത്തിയത് മാധ്യമങ്ങള്‍; അതിജീവിത ദുരിതം അനുഭവിച്ചപ്പോള്‍ ഒരു സംഘടനയും ചേര്‍ത്ത് പിടിച്ചില്ല; അവളോടൊപ്പം എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി

മലയാള സിനിമയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നു: ഭാഗ്യലക്ഷ്മി

Update: 2025-12-14 14:30 GMT

തിരുവനന്തപുരം: മലയാള സിനിമയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്നും സ്റ്റാറുകളെ വളര്‍ത്തിയത് മാധ്യമങ്ങളാണെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെണ്‍കുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയല്‍ കൂട്ടില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകന്‍ എന്ന നിലയില്‍ ആളുകള്‍ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കില്‍ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറം വേദിയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ആദ്യ കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ പുരുഷാധിപത്യം ഉണ്ടായിരുന്നില്ല. സിനിമയില്‍ പുരുഷാധിപത്യം വളര്‍ത്തിയതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അതിജീവിത ഇത് അനുഭവിച്ചപ്പോള്‍ ഒരു സംഘടനകളും അവളെ ആശ്വസിപ്പിച്ചില്ല. ചേര്‍ത്ത് പിടിച്ചില്ല. ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അവളോടൊപ്പം എന്ന് പറയുക മാത്രമാണ്. എന്താണ് അവളോടൊപ്പം. അവളുടെ കൈപിടിച്ച് ആരും ഞങ്ങള്‍ കൂടെയുണ്ട് എന്നും പറഞ്ഞിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിക്കെതിരെ നേരത്തേയും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ശിക്ഷ കുറഞ്ഞുപോയെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.


Tags:    

Similar News