ബസ്സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് പെണ്‍കുട്ടിയുടെ സുഹൃത്ത്

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് സുഹൃത്ത്

Update: 2025-12-16 00:11 GMT

തിരുവല്ല: കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കവെ പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെണ്‍കുട്ടിയുടെ സുഹൃത്ത് അടിച്ചു പൊട്ടിച്ചു. ചങ്ങനാശേരി സ്വദേശിയായ യുവാവിനാണ് പരുക്കേറ്റത്. ഇന്നലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് കാത്തു നില്‍ക്കവെ യുവാവ് പെണ്‍കുട്ടിയുടെ അടുത്ത് വന്ന് അശ്ലീലം പറഞ്ഞു. ഭയന്നു പോയ പെണ്‍കുട്ടി സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ചു വിവരം പറയുകയായിരുന്നു.

സ്ഥലത്ത് എത്തിയ പെണ്‍കുട്ടിയുടെ സുഹൃത്തും അശ്ലീലം പറഞ്ഞ യുവാവും തമ്മില്‍ സ്റ്റാന്‍ഡിന് പുറത്തു വാക്കേറ്റമായി. ഇതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ചു പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ മര്‍ദിക്കാന്‍ ഒരുങ്ങി. ചങ്ങല പിടിച്ചു വാങ്ങിയ സുഹൃത്ത് ഇത് ഉപയോഗിച്ചു യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അശ്ലീലം പറഞ്ഞ യുവാവിന്റെ ഇടതു നെറ്റിയില്‍ മുറിവേറ്റു. തിരുവല്ല സ്റ്റേഷനില്‍നിന്നു പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

Tags:    

Similar News