കുറ്റവാളികള്‍ക്ക് പരോളിനും ജയില്‍ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങുന്നു; ജയില്‍ ഡിഐജിക്കെതിരെ കേസെടുത്ത് വിജിലന്‍സ്
By : സ്വന്തം ലേഖകൻ
Update: 2025-12-17 08:14 GMT
തിരുവനന്തപുരം: ജയില്‍ ഡിഐജിക്കെതിരെ കേസെടുത്ത് അസാധാരണ നടപടിയുമായി വിജിലന്‍സ്. ജയില്‍ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെയാണ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയില്‍ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങുന്നുവെന്നാണ് ആരോപണം. വിജിലന്‍സിന്റെ രഹസ്യപരിശോധന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്. ഈ ഉദ്യോഗസ്ഥന് വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.
വിയൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റ്. പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥന് വഴിയാണ്. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരില്‍ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്.