ഡിണ്ടിഗല്‍- ശബരി റെയില്‍ പാതയില്‍ സാധ്യതാ പഠനം നടത്തും; അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങും

Update: 2025-12-17 09:46 GMT

ന്യൂഡല്‍ഹി: ഡിണ്ടിഗല്‍- ശബരി റെയില്‍ പാതയില്‍ സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ലോക്സഭയില്‍ പറഞ്ഞു. സഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി വിശദീകരണം നല്‍കിയത്.

എന്നാല്‍ അങ്കമാലി- ശബരിമല പാതയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി എംപി ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

Similar News