സ്റ്റുഡന്റ് പോലീസ് യൂണിഫോം നല്‍കിയില്ല; സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം
സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം
By : സ്വന്തം ലേഖകൻ
Update: 2026-01-17 03:54 GMT
മാനന്തവാടി: വയനാട് പുല്‍പ്പള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദര്‍ശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ രാജു ജോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്റ്റുഡന്റ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതില്‍ പ്രകോപിതനായാണ് ഇയാള്‍ ആക്രമണം നടത്തിയത്. പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.