വീടിന് മുന്നില്‍ കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്താകെ കടിയേറ്റു
By : സ്വന്തം ലേഖകൻ
Update: 2026-02-07 16:38 GMT
തിരുവനന്തപുരം: വീടിന് മുന്നില്‍ കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെല്‍വിനെയാണ് തെരുവുനായ ആക്രമിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നില്‍ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു. മുഖത്താകെ ഗുരുതരപരിക്കേറ്റ മൂന്നുവയസ്സുകാരനെ ആദ്യം വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.