ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഞണ്ട് കറി കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

Update: 2026-03-05 01:44 GMT

പള്ളുരുത്തി: ഞണ്ട് കറി കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് (33) മരിച്ചത്.

ശനി രാത്രി ഞണ്ട്കറി കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും ബുധന്‍ ഉച്ചയോടെ മരിച്ചു. സംസ്‌കാരം വ്യാഴം വൈകിട്ട് 4:30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍. അച്ഛന്‍: പരേതനായ ജൂഡ്. അമ്മ: അന്ന ജൂഡ് ഭാര്യ: നിമ്മി. മകള്‍: സെറ.


Tags:    

Similar News