യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
By : സ്വന്തം ലേഖകൻ
Update: 2026-02-07 14:31 GMT
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026 ജനുവരിയില്‍ 450,090 പേര് വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസക്കണക്കില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നു.
ജനുവരിയില്‍ യാത്ര ചെയ്തവരില്‍ 227,275 പേര് അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കില്‍ ഏറ്റവും ഉയര്‍ന്നതാണ്. ആഭ്യന്തരയാത്രക്കാര്‍ 222,815 പേരാണ്. ജനുവരിയില്‍ വിമാനത്താവളം മൊത്തം 2,751 എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ (എടിഎമ്മുകള്‍) കൈകാര്യം ചെയ്തു. വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.