നെല്ലിന്റെ പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര തീരുമാനം ഉടന്‍ പിന്‍വലിക്കണം: ടി പി രാമകൃഷ്ണന്‍

നെല്ലിന്റെ പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര തീരുമാനം ഉടന്‍ പിന്‍വലിക്കണം: ടി പി രാമകൃഷ്ണന്‍

Update: 2026-02-07 12:20 GMT

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. നെല്ലിന് സംസ്ഥാനം നല്‍കുന്ന അധിക ബോണസ് തുക നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്.

സംസ്ഥാനങ്ങള്‍ നല്‍കുന്ന ഈ അധിക ബോണസ് മൂലം ഗോതമ്പും അരിയും രാജ്യത്ത് അധികമായി സംഭരിക്കുകയാണെന്നും ഇത് പൊതുഗജനാവിന് ബാധ്യതയാണെന്നുമുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അധിക ബോണസിലൂടെ ധാന്യങ്ങള്‍ കൂടുതല്‍ കൃഷി ചെയ്യുകയും ഉല്‍പ്പാദന വര്‍ധനവ് ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. നമ്മുടെടി പി രാമകൃഷ്ണന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഇടപെടലാണിത്.

സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുകയാവട്ടെ സമയത്തിന് ലഭിക്കാത്ത സ്ഥിതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുക പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടാവുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന ഈ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News