തലശേരിയില്‍ വോട്ടു ചെയ്തു പുറത്തിറങ്ങിയ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണു മരിച്ചു

തലശേരിയില്‍ വോട്ടു ചെയ്തു പുറത്തിറങ്ങിയ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണു മരിച്ചു

Update: 2026-04-09 17:19 GMT

കണ്ണൂര്‍: തലശേരി പാറാലില്‍ വോട്ട് ചെയ്തു പുറത്തിറങ്ങിയ മധ്യവയസ്‌ക്കന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. പൊതുവാച്ചേരിയിലെ അഫിലഹൗസില്‍ മുഹമ്മദ് റിയാസാണ് (57) മരണമടഞ്ഞത്. തലശേരി മണ്ഡലത്തിലെ മാടപ്പിടിക പാറാല്‍ എല്‍ പി സ്‌കൂളില്‍ 114 ആം ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങി കാറില്‍ വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ പൊലിസും ആരോഗ്യ പ്രവര്‍ത്തകരും ബൂത്തിന് സമീപമുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും തലശേരി ഇന്ദിര ഗാന്ധി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം. തലശേരി ലോഗന്‍സ് റോഡിലെ സീനാസ്‌ടെക് സ്റ്റെല്‍ ഉടമയാണ് മുഹമ്മദ് റിയാസ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News