പയ്യന്നൂരില്‍ യു ഡി എഫ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു; മര്‍ദ്ദനം കള്ളവോട്ട് ചോദ്യം ചെയ്തതിന്; പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍

പയ്യന്നൂരില്‍ യു ഡി എഫ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു

Update: 2026-04-09 17:38 GMT

പയ്യന്നൂര്‍ :പയ്യന്നൂര്‍ മണ്ഡലത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായ അക്രമം. കള്ളവോട്ട് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ചതായാണ് പരാതി. പരിക്കേറ്റവര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യന്നൂര്‍ നഗരസഭയില്‍പ്പെട്ട പയ്യന്നൂര്‍, കണ്ടോത്ത് ,കാറമേല്‍, പെരുമ്പ എന്നിവിടങ്ങളിലും കരിവെള്ളൂര്‍ - പെരളം പഞ്ചായത്തിലെയും കാങ്കോല്‍-ആലപടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സി പി എം നേതൃത്വത്തില്‍ വ്യാപക കള്ളവോട്ടുകള്‍ നടത്തിയതെന്ന് യു ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

ചോദ്യം ചെയ്ത യു ഡി എഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയും അക്രമിക്കുകയുമായിരുന്നും പറയുന്നു. കണ്ടോത്തെ ബൂത്തില്‍ കള്ളവോട്ട് ചെയ്യുമ്പോള്‍ കയ്യോടെ പിടികൂടിയെങ്കിലും പോലീസ് യുവതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നുവെന്നും പറയുന്നു.പയ്യന്നൂര്‍ കാനായിയില്‍ കള്ളവോട്ട് ചോദ്യം ചെയ്ത ബൂത്ത് ഏജന്റ് സുരേഷ് കാനായിയെ സി പി എം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പയ്യന്നൂരില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.പുഞ്ചക്കാട് ബസ്റ്റോപ്പില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഭിജിത്തിനെ ബൈക്കില്‍ എത്തിയ സംഘം ആക്രമിച്ചു. അഭിജിത്തിനെയും സുരേഷ് കാനായിയെയും പയ്യന്നൂരിലെ സ്വകാര്യ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News