യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
By : ശ്രീലാല്‍ വാസുദേവന്‍
Update: 2026-02-07 13:21 GMT
പത്തനംതിട്ട: യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജന്നലില്‍ക്കൂടി ഒളിഞ്ഞുനോക്കുകയും മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി സ്വദേശിയായ ഒറ്റപ്ലാവ്‌നില്ക്കുന്നതില്‍ സുജിത്ത് എന്നു വിളിക്കുന്ന ബല്‍രാജ് വി.വി (45) ആണ് അറസ്റ്റിലായത്.
2025 സെപ്റ്റംബര്‍ മാസം എട്ടാം തീയതി രാത്രി 8.30 മണിയോടെയാണ് കൃത്യം നടന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ കെ.ആര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യം നല്‍കി വിട്ടയച്ചു.