കോട്ടക്കുന്നില്‍ ചത്ത നിലയില്‍ കണ്ടെത്തിയത് നാല് വയസ്സുള്ള പെണ്‍പുലി; അസുഖം കാരണമുളള മരണമെന്ന് വിലയിരുത്തല്‍
By : സ്വന്തം ലേഖകൻ
Update: 2025-12-17 05:08 GMT
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പുഞ്ചക്കര കോട്ടക്കുന്നില്‍ ചത്ത നിലയില്‍ കണ്ടെത്തിയത് നാല് വയസ്സുള്ള പെണ്‍പുലി. സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പുലിയെ കണ്ടത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജഡം കത്തിച്ചു. സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കണ്ണൂരില്‍ നിന്നള്ള ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ഇല്യാസ് റാവുത്തറാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വെടിയേറ്റതിന്റെയോ മറ്റ് പരിക്കുകളോ ഇല്ല. രോഗം കാരണം ചത്തതാകാമെന്നാണ് നിഗമനം. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു പുലിയുടെ മൃതദേഹം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.