ഫ്ളാറ്റിലെ ജലസംഭരണിയില്‍ വീണു; കര്‍ണാടകയില്‍ മലയാളി ബാലന് ദാരുണാന്ത്യം
ഫ്ളാറ്റിലെ ജലസംഭരണിയില്‍ വീണു; കര്‍ണാടകയില്‍ മലയാളി ബാലന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-12-17 02:37 GMT
ചിറ്റാരിക്കാല്‍: കളിക്കുന്നതിനിടെ ടാങ്കിലെ വെള്ളത്തില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണമായി മരിച്ചു. കര്‍ണാടകയിലെ ഹാസനില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടൈ മകനാണ് മരിച്ചത്. കാസര്‍കോട് ചിറ്റാരിക്കാലിലെ കാനാട്ട് രാജീവിന്റെയും ഒഫീലിയയുടെയും മകന് ഐഡന്‍ സ്റ്റീവ് ആണ് മരിച്ചത്.
ഹാസനിലെ സ്വകാര്യ സ്കൂളില്‍ പ്രഥമാധ്യാപകനാണ് രാജീവ്. ഇവരുടെ ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഉടന്‍തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ചിറ്റാരിക്കാലിലെത്തിച്ച് രാത്രി തോമാപുരം സെയ്ന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. സഹോദരന്: ഓസ്റ്റിന്‍.