അമിതവേഗവും വാഹനത്തില്‍ ആളുകളെ കുത്തി നിറച്ച് എത്തിച്ചതും അപകടകാരണം; ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് അപകടം

Update: 2025-12-17 05:03 GMT

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് അപകടം. ജീപ്പ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. തോട്ടംതൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്ന് ഏലത്തോട്ടത്തിലേക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. 16 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.

സന്യാസിഓടയ്ക്ക് സമീപം തെക്കേ കുരിശുമലയിലേക്ക് പോയ വാഹനം കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ടു. തുടര്‍ന്ന് ജീപ്പ് റേഡില്‍ തലകീഴായി മറിയുകയും ചെയ്തു. തമിഴ്‌നാട്ടിലെ ഉത്തമ പാളയം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ രണ്ടു പേരേയും തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമിതവേഗവും വാഹനത്തില്‍ ആളുകളെ കുത്തി നിറച്ച് എത്തിച്ചതും അപകടകാരണമായി എന്നാണ് നിഗമനം.

Similar News