സ്‌കൂള്‍ ബസില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ബസ് ക്ലീനര്‍ അറസ്റ്റില്‍
എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ബസ് ക്ലീനര്‍ അറസ്റ്റില്‍
കല്‍പ്പകഞ്ചേരി: സ്‌കൂള്‍ ബസില്‍വെച്ച് എല്‍കെജി വിദ്യാര്‍ഥിനിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിച്ച ബസ് ക്ലീനറെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുട്ടിയെ ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കി(28) നെയാണ് കല്‍പ്പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ. സലിം അറസ്റ്റു ചെയ്തത്.
കടുങ്ങാത്തുകുണ്ടിലെ സ്വകാര്യസ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെയാണ് പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം കുട്ടി വീട്ടില്‍വന്ന് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പ്രതിയായ ആഷിക്, തന്നെയും സഹോദരിയെയും ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ കയറി വന്ന് മര്‍ദിച്ചതായി കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ആഷിക്കിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.