പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് രക്തം കൊണ്ട് പ്രേമലേഖനം എഴുതി; ആത്മഹത്യാ ഭീഷണി മുഴക്കി: യുവതി അറസ്റ്റില്‍

പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് രക്തം കൊണ്ട് പ്രേമലേഖനം എഴുതി; യുവതി അറസ്റ്റില്‍

Update: 2025-12-19 04:03 GMT

ബെംഗളൂരു: പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് രക്തം കൊണ്ട് പ്രേമലേഖനമെഴുതുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. രാമമൂര്‍ത്തിനഗര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. രാമമൂര്‍ത്തിനഗറില്‍ താമസിക്കുന്ന സഞ്ജന എന്ന് പരിചയപ്പെടുത്തിയ യുവതിയാണ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയും പ്രണയാഭ്യര്‍ത്ഥന നടത്തിയും കുരുക്കിലാക്കാന്‍ ശ്രമിച്ചത്.

യുവതി ഒക്ടോബര്‍ മുതല്‍ വിവിധ നമ്പറുകളില്‍നിന്ന് ഫോണ്‍ വിളിച്ച് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കബളിപ്പിക്കാന്‍ വിളിക്കുന്നതാകുമെന്ന് കരുതി ഇന്‍സ്‌പെക്ടര്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. വീണ്ടും മറ്റ് നമ്പറുകളില്‍ നിന്ന് വിളിക്കുകയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു. പിന്നീട് യുവതി സ്റ്റേഷനിലെത്തി രക്തം കൊണ്ടെഴുതിയ പ്രേമലേഖനവും മരിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കത്തും കൈമാറി. മരിച്ചാല്‍ ഉത്തരവാദി ഇന്‍സ്‌പെക്ടറായിരിക്കുമെന്നും കത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ പരാതി നല്‍കിയത്.


Tags:    

Similar News