സപ്ലൈകോ ക്രിസ്തുമസ് പുതുവത്സര ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ

Update: 2025-12-21 12:53 GMT

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്തുമസ്, പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി ജി.ആര്‍. അനില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. 31 വരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍്രൈഡവ്, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയര്‍ ആയി മാറും.

ക്രിസ്മസിനോട് അനുബന്ധിച്ച് സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആയിരം രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

സപ്ലൈകോ അത്യാധുനിക രീതിയില്‍ സംവിധാനം ചെയ്യുന്ന ഷോപ്പിങ് മാളായ സിഗ്നേച്ചര്‍ മാര്‍ട്ട് ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. തലശ്ശേരി സിഗ്നേച്ചര്‍ മാര്‍ട്ട് ജനുവരി 10ാം തീയതിയും,- കോട്ടയം സിഗ്നേച്ചര്‍ മാര്‍ട്ട് ജനുവരി മൂന്നാം വാരവും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Similar News