വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്

Update: 2026-01-02 09:36 GMT

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്. മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സൗഹൃദ സന്ദര്‍ശനം. കുടുംബവുമായി സംഘടപരമായും വ്യക്തിപരമായും ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ മേഖലകളില്‍ ഉള്ളവരെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും വിവി രാജേഷ് പറഞ്ഞു.

തീവ്രവാദി പരാമര്‍ശം, വാര്‍ത്ത ശ്രദ്ധയില്‍പെട്ടില്ല. ചില ആള്‍ക്കാര്‍ പറഞ്ഞുകേട്ടതാണ്. അദ്ദേഹം അങ്ങനെ പറയുന്ന ആളല്ല. വാര്‍ത്ത കണ്ടില്ല, കൂടുതല്‍ അതിനെപ്പറ്റി പറയാനില്ല. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് കൂടുതല്‍ പറയാനില്ല.

വികെ പ്രശാന്ത് ആര്‍ ശ്രീലേഖ ഇരുവരും തമ്മില്‍ തര്‍ക്കമില്ല. ഇരുവരും തമ്മില്‍ നല്ല സൗഹൃദം. തര്‍ക്കമാക്കിയത് മാധ്യമങ്ങള്‍. കൗണ്‍സിലര്‍ അവരുടെ മുറിയില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്നു. എംഎല്‍എ എംഎല്‍എയുടെ മുറിയില്‍ ഇരുന്നു പ്രവര്‍ത്തിക്കുന്നു. രണ്ടു മുറികളില്‍ ഇരുന്ന് സൗഹൃദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വി വി രാജേഷ് വ്യക്തമാക്കി.

Similar News