വിവാഹ വാഗ്ദാനം നല്കി നിരവധി തവണ പീഡിപ്പിച്ചു; ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; 30കാരനെതിരെ കേസെടുത്തു
By : സ്വന്തം ലേഖകൻ
Update: 2026-01-02 11:06 GMT
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് (30) ചന്തേര പൊലീസ് കേസെടുത്തത്.
യുവതിയെ നിരവധി തവണ പീഡിപ്പിച്ചശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ശേഷം ഗോകുലിനെതിരെ കേസെടുത്തു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.