വീട്ടുമുറ്റത്ത് കസേരയിലിരുന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു; വഴിക്കടവില്‍ 19 കാരിക്ക് ദാരുണാന്ത്യം; മരണകാരണം അവ്യക്തം

വഴിക്കടവില്‍ 19 കാരിക്ക് ദാരുണാന്ത്യം

Update: 2026-01-05 08:18 GMT

മലപ്പുറം: വഴിക്കടവിലെ സ്വന്തം വീടിന്റെ മുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരണപ്പെട്ടത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന രിഫാദിയയുടെ അപ്രതീക്ഷിത മരണം കെട്ടുങ്ങല്‍ ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. വീട്ടുമുറ്റത്ത് കസേരയിലിരുന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീണത്.

ഉടന്‍തന്നെ ബന്ധുക്കള്‍ രിഫാദിയയെ പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്; റിസ്വാന സഹോദരി

Tags:    

Similar News