മൂന്ന് ദിവസം തിരഞ്ഞിട്ടും ലക്ഷ്മിയെ കണ്ടെത്താനായില്ല; കരമനയില്‍ നിന്നും കാണാതായ 14കാരിക്കായി തിരച്ചില്‍ തുടരുന്നു

കരമനയില്‍ നിന്നും കാണാതായ 14കാരിക്കായി തിരച്ചില്‍ തുടരുന്നു

Update: 2026-01-12 04:38 GMT

തിരുവനന്തപുരം: കരമനയില്‍നിന്ന് നാലുദിവസം മുമ്പ് കാണാതായ 14കാരിയെ ഇനിയും കണ്ടെത്താനായില്ല. കുട്ടിക്കായി പോലിസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എവിടെ എന്ന് ഇനിയും അറിവില്ല. തിരുവനന്തപുരം നേമം കരുമം വാര്‍ഡില്‍ താമസിക്കുന്ന ലക്ഷ്മിയെയാണ് ഈ മാസം ഒമ്പത് മുതല്‍ കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവിടെനിന്ന് പരശുറാം എക്‌സ്പ്രസില്‍ കയറി പോയതായും ദൃശ്യങ്ങളില്‍ കാണാം. എങ്ങോട്ടു പോയി എന്നത് അജ്ഞാതമായി തുടരുന്നു.

നഗരത്തിലെ വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കുട്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ദൃശ്യം ഞായറാഴ്ചയോടെ ലഭിച്ചത്. തലമറച്ച് മാസ്‌ക് ധരിച്ച് കടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കരമന സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

Tags:    

Similar News