ടി.പി വധക്കേസ്: ഒന്നാം പ്രതി എം.സി. അനൂപിന് പരോള്‍; എല്ലാം സ്വാഭാവികമെന്ന് ജയില്‍ വകുപ്പ്

Update: 2026-01-12 05:17 GMT

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോള്‍. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്.നടപടി സ്വാഭാവികമാണെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.

നേരത്തെ, ടിപി കേസ് പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടപടി ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Similar News