ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്‌സ് സന്ദേശത്തോടെ പ്രചരിപ്പിച്ചു; പരാതിയുമായി പെണ്‍കുട്ടികള്‍

Update: 2026-01-12 10:58 GMT

മലപ്പുറം: പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പരാതി. മലപ്പുറം കരിങ്കല്ലത്താണി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യം ഒരാള്‍ മോശം വോയ്‌സ് സന്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് പരാതി. പാലക്കാട് ചത്തല്ലൂരിലെ 24കാരിക്കും രണ്ടു സുഹൃത്തുക്കള്‍ക്കുമാണ് ദുരനുഭവം ഉണ്ടായത്. കരിങ്കല്ലത്താണി സ്വദേശിയായ അബ്ദുള്‍ അസീസിനെതിരെ പെണ്‍കുട്ടികള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

Similar News