ആരോ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്കം പൊട്ടിത്തെറിച്ചു; പാഴ്സല്‍ ലോറി തൃശൂര്‍ ദേശീയപാതയില്‍ കത്തിയമര്‍ന്നു
By : സ്വന്തം ലേഖകൻ
Update: 2026-01-15 09:18 GMT
തൃശൂര്‍: പാഴ്സല്‍ ലോറി തൃശൂര്‍ ദേശീയപാതയില്‍ കത്തിയമര്‍ന്നു. നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തില്‍ മാറ്റിക്കയറ്റുമ്പോഴാണ് തീപിടിച്ചത്. ലോറിയിലുണ്ടായിരുന്ന പാഴ്സലില്‍ പടക്കമായിരുന്നു. അത് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. പടക്കമാണെന്ന് പറയാതെയാണ് പാഴ്സല്‍ അയച്ചത്. നിയമം ലംഘിച്ച് ഓണ്‍ലൈനില്‍ പടക്ക പാഴ്സല്‍ അയക്കുകയായിരുന്നു. ലോറി ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.