പഴയ പക വീട്ടാന്‍ അയല്‍വാസിയുടെ തലയ്ക്ക് കല്ലെടുത്തിടിച്ച് ക്രൂരത! തടയാന്‍ വന്നവരെയും തല്ലിച്ചതച്ചു; ചിറ്റാറില്‍ സഹോദരന്മാര്‍ പിടിയില്‍
ചിറ്റാറില്‍ സഹോദരന്മാര്‍ പിടിയില്‍
By : ശ്രീലാല്‍ വാസുദേവന്‍
Update: 2026-02-11 12:04 GMT
ചിറ്റാര്‍ : അയല്‍വാസിയായ മധ്യവയസ്‌ക്കന്റെ തലയ്ക്ക് കല്ലെടുത്തിടിച്ച് പരിക്കേല്പിക്കുകയും തടസ്സം പിടിക്കാനെത്തിയ വീട്ടുകാരെ ദേഹോപദ്രവമേല്പിക്കുകയും ചെയ്ത കേസില്‍ പ്രതികളെ ചിറ്റാര്‍ പോലീസ് പിടികൂടി.
ചിറ്റാര്‍ വയ്യാറ്റുപുഴ തേറകത്തുംമണ്ണ് സ്വദേശികളായ പുതുപ്പറമ്പില്‍ വീട്ടില്‍ ലാലു (55),സജി (53) എന്നിവരാണ് പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം പ്രതിയ്‌ക്കെതിരെ പോലീസില്‍ പരാതി കൊടുത്തതിലുളള മുന്‍വിരോധമാണ് ഇപ്രകാരം ദേഹോപദ്രവമേല്പിക്കുന്നതിലേക്ക് പ്രതിയെ നയിച്ചത്.
കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ ചിറ്റാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ എ.ആറിന്റെ എസ്.ഐ.അനില്‍കുമാര്‍,സി.പി.ഒ മാരായ സജിന്‍.സജീവ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി .പ്രതികളെ കോടതിയില്‍ ഹാജരാക്കി