നിയന്ത്രണം വിട്ട ബൈക്ക് ഓവു ചാലില്‍ വീണ് ഗുരുതരമായി പരുക്കേറ്റ നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു; എകെ അനുരാഗിന് ദാരുണാന്ത്യം
കണ്ണൂര്‍ : നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലില്‍ വീണ് പരിക്കേറ്റ ഗുരുതരമായി പരുക്കേറ്റ നീലേശ്വരം സ്വദേശിയായ യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ എ.കെ.ബാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.കെ.അനുരാഗാ(24) മരിച്ചത്. അനുരാഗിനെ ഗുരുതരനിലയില്‍ കണ്ണൂര്‍ കിംസ് ശ്രീ ചന്ദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
തിങ്കളാഴ്ച്ച വൈകുന്നേരം ആറോടെയാണ് മരിച്ചത്. ചെറുവത്തൂര്‍ എരഞ്ഞിക്കല്‍ തുരുത്തി പൊട്ടന്‍ ദൈവം ദേവസ്ഥാനത്തിനടുത്ത് 25 ന് രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഓവുചാലില്‍ ബൈക്ക് മറിഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മടക്കരയില്‍ നിന്നും കൊട്രച്ചാലിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. സഹോദരി-അനുഷ. മൃതദേഹം ഇന്ന് ഉച്ചക്ക് 12 ന് കോട്ടപ്പുറം സമുദായ സ്മശാനത്തില്‍ സംസ്‌ക്കരിക്കും.