സ്‌കൂള്‍ വിട്ടു മടങ്ങിയ കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസിക യാത്ര; പിതാവിനെതിരെ കേസെടുത്തു; വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

Update: 2026-01-27 10:12 GMT

കോട്ടയം: പാമ്പാടിയില്‍ സ്‌കൂള്‍ വിട്ടു മടങ്ങിയ കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണ് മക്കളെ അപകടകരമായ രീതിയില്‍ കാറിന് മുന്നിലിരുത്തി യാത്ര നടത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

സ്‌കൂള്‍ വിട്ടു വന്ന കുട്ടികളെ സ്‌കൂള്‍ യൂണിഫോമില്‍ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ജ്യോതിഷിനെ തിരിച്ചറിയുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയുമായിരുന്നു. വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Similar News