പൊറത്തിശ്ശേരിയില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പിങ്ക് പോലീസിന്റെ കാര്‍ കുത്തിമറിച്ചു

Update: 2026-01-27 12:06 GMT

പൊറത്തിശ്ശേരി: തൃശ്ശൂര്‍ പൊറത്തിശ്ശേരിയില്‍ ആനയിടഞ്ഞു. വിരണ്ടോടുന്നതിനിടെ പരിസരത്തുണ്ടായിരുന്ന പിങ്ക് പോലീസിന്റെ വാഹനം കുത്തിമറിച്ചു. കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് പാപ്പാന്മാര്‍ ആനയെ തളച്ചത്.

കല്ലട വേലയുടെ ഭാഗമായി പടിഞ്ഞാറ്റുമുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. വേല നടക്കുന്ന കണ്ടാരംതറ മൈതാനത്തേക്ക് ചൊവ്വാഴ്ച ഉച്ചയോടെ ആനയെ എഴുന്നള്ളിച്ചു. പിന്നാലെ, കോലം എല്ലാം ഇറക്കിയതിന് ശേഷമാണ് ആന വിരണ്ടോടിയത്. പൊലീസ് വാഹനം ഭാഗികമായി തകര്‍ന്നനിലയിലാണ്. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥലത്ത് എലഫന്റ് സ്‌ക്വാഡ് ഉണ്ടായിരുന്നു. ഇവരും പാപ്പാന്മാരും ചേര്‍ന്നാണ് ആനയെ തളച്ചത്.

Similar News