എഴുപതുകാരിയായ അമ്മയെ വീടിനു പുറത്താക്കി ഗേറ്റ് പൂട്ടി മകള്‍; മരുന്നും വസ്ത്രവും പോലും എടുക്കാന്‍ സമ്മതിച്ചില്ല: പോലിസെത്തി ആവശ്യപ്പെട്ടിട്ടും അമ്മയെ കേറ്റില്ലെന്ന തീരുമാനത്തിലുറച്ച് സജ

70കാരിയായ അമ്മയെ ​ഗേറ്റിന് പുറത്താക്കി മകൾ

Update: 2026-01-29 01:39 GMT

തിരുവനന്തപുരം: രാത്രിയില്‍ എഴുപതുകാരിയായ അമ്മയെ വീടിനു പുറത്താക്കി ഗേറ്റ് പൂട്ടി മകള്‍. മംഗലപുരത്തിന് സമീപം ഇടവിളകത്താണ് സംഭവം. എഴുപതു വയസുകാരിയായ അമ്മ സലിലയെ മകള്‍ സജയാണ് വീടിനു പുറത്താക്കി ഗേര്രു പൂട്ടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഗേറ്റിന് പുറത്ത് നിന്ന അമ്മ കരഞ്ഞ് പറഞ്ഞിട്ടും വീട്ടില്‍ കയറ്റാന്‍ മകള്‍ തയ്യാറായില്ല. ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി.

പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസുമെല്ലാം സ്ഥലത്തെത്തി അമ്മ സലീലയെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകള്‍ സജ അതിന് തയ്യാറായില്ല. അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റാനാണ് തീരുമാനം. അമ്മയുടെ വസ്ത്രങ്ങളും മരുന്നുകളും എടുക്കാന്‍ വീട് തുറന്ന് തരണമെന്ന് പറഞ്ഞിട്ട് പോലും മകള്‍ സമ്മതിച്ചില്ല. വീട്ടില്‍ മര്‍ദനം പതിവായിരുന്നെന്ന് അമ്മ സലീല പറയുന്നു. സജയും ഭര്‍ത്താവും തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നാണ് അമ്മ പറയുന്നത്. വൃദ്ധയെ ഉപദ്രവിച്ചതിന് ഭര്‍ത്താവ് കസ്റ്റഡിയിലായതിന്റെ പ്രതികാരമായാണ് മകള്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.

Tags:    

Similar News