മാതാപിതാക്കള്‍ കയറിയതിനു പിന്നാലെ ട്രെയിനിന്റെ വാതിലടഞ്ഞു; വന്ദേഭാരതില്‍ കയറാനാകാതെ ഒറ്റപ്പെട്ട കുട്ടിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

വന്ദേഭാരതില്‍ കയറാനാകാതെ ഒറ്റപ്പെട്ട കുട്ടിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

Update: 2026-02-02 02:01 GMT

കാസര്‍ഗോഡ്: വന്ദേഭാരത് ട്രെയിനില്‍ കയറാന്‍ പറ്റാതെ ഒറ്റപ്പെട്ടു പോയ കുട്ടിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറാനാകാതെ പ്ലാറ്റ് ഫോമില്‍ കുടുങ്ങിയ 10 വയസുള്ള കുട്ടിക്കാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ബാലുശ്ശേരി സ്വദേശി ശ്രീകാന്ത് രക്ഷകനായത്.

കുട്ടിയുടെ മാതാപിതാക്കളാണ് ആദ്യം ട്രെയിനിലേക്ക് കയറിയത്. എന്നാല്‍ കുട്ടി കയറും മുന്നേ ട്രെയിനിന്റെ ഡോര്‍ ലോക്ക് ആകുകയായിരുന്നു. ഇതോടെ കുട്ടിക്ക് ട്രെയിനില്‍ കയറാന്‍ കഴിയാതെ പോയി. ഇതുകണ്ട ശ്രീകാന്ത് ട്രെയിനിന് പിന്നാലെ ഓടി വണ്ടി നിര്‍ത്തിക്കുകയും കുട്ടിയെ സുരക്ഷിതമായി മതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു.


Tags:    

Similar News