കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ 12 കിലോമീറ്ററോളം യുവാവിന്റെ കാര്‍ അഭ്യാസം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ യുവാവിന്റെ കാര്‍ അഭ്യാസം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Update: 2026-02-03 04:04 GMT

കാസര്‍കോട്: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് മുന്നില്‍ അപകടകരമായി വാഹനമോടിച്ച് 12 കിലോമീറ്ററോളം ഗതാഗത തടസം സൃഷ്ടിച്ച കാര്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ചെറുവത്തൂര്‍ തിമിരിയിലെ ഷാഹിദ് ഷുഹൈലി (29) നെതിരെയാണ് നടപടി.എടപ്പാള്‍ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത പരിശീലനവും നേടണം.

കോടതിയില്‍ പിഴ ഒടുക്കേണ്ടതായും വരും. ഞായറാഴ്ച കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന ബസിനു മുന്നിലായിരുന്നു ഡ്രൈവറുടെ പ്രകടനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ സഹിതം കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍, കെ അഭിലാഷ് എന്നിവരാണ് നടപടിക്കായി ശുപാര്‍ശ ചെയ്തത്.

Tags:    

Similar News