ബൈക്ക് പിക്കപ്പിനടിയിലേക്ക് ഇടിച്ചുകയറി തീപ്പിടിച്ചു; ഇരുവാഹനങ്ങളും കത്തിനശിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-03 12:19 GMT
തൃശ്ശൂര്‍: ചാലക്കുടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു. ബൈക്ക് പിക്കപ്പിനടിയിലേക്ക് ഇടിച്ചുകയറിയതിനു പിന്നാലെ തീപ്പിടിക്കുകയായിരുന്നു. ചാലക്കുടി പാലത്തിനുസമീപം ദേശീയപാതയിലാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്കും വാനും കത്തിനശിച്ചു. മലപ്പുറത്തുനിന്ന് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കൊച്ചി ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.