കണ്ണൂരില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പടരാന്‍ സാധ്യത? ജാഗ്രതാനിര്‍ദേശം
By : സ്വന്തം ലേഖകൻ
Update: 2026-02-03 16:56 GMT
കണ്ണൂര്‍: മാലൂര്‍ പഞ്ചായത്തില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിള്‍ പരിശോധിച്ചതില്‍ പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.