തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്

Update: 2026-02-03 17:17 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരം നോര്‍ത്ത് - മൈസൂര്‍ എക്‌സ്പ്രസിന് നേരെയാണ് കല്ലേറ്. തിരുവനന്തപുരം അകത്തുമുറിക്കും വര്‍ക്കലക്കും ഇടയിലാണ് സംഭവം. ജനറല്‍ കോച്ചിന്റെ ഭാഗത്താണ് കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം . കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നും RPF സംഘം വര്‍ക്കലയിലേക്ക് പുറപ്പെട്ടു.

Similar News