സപ്ലൈകോ സബ്‌സിഡി നിരക്കുകള്‍ പരിഷ്‌കരിച്ചു; വെളിച്ചെണ്ണയ്ക്ക് സബ്‌സിഡി നിരക്ക് 289 രൂപയാക്കി; നോണ്‍ സബ്‌സിഡിയില്‍ 20 രൂപ കുറവ്; പുതിയ വിലവിവരങ്ങള്‍
സപ്ലൈകോ സബ്‌സിഡി നിരക്കുകള്‍ പരിഷ്‌കരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. പൊതുവിപണിയിലെ വിലക്കയറ്റം കണക്കിലെടുത്ത് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വില പരിഷ്‌കരണത്തിലൂടെ സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചപ്പോള്‍ തന്നെ, സാധാരണക്കാര്‍ക്ക് ആശ്വാസമായി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണ: നിലവില്‍ 329 രൂപയ്ക്ക് വില്‍ക്കുന്ന ഒരു ലിറ്റര്‍ വെളിച്ചെണ്ണ ഇനി മുതല്‍ 309 രൂപയ്ക്ക് ലഭിക്കും (20 രൂപയുടെ കുറവ്).
സബ്സിഡി വെളിച്ചെണ്ണ: ഒരു ലിറ്ററിന് 289 രൂപയാണ് പുതുക്കിയ നിരക്ക്.
പുതുക്കിയ സബ്സിഡി നിരക്കുകള്‍ ഒറ്റനോട്ടത്തില്‍:
സാധനം -അളവ് -പുതുക്കിയ വില
തുവരപ്പരിപ്പ് 1 കിലോഗ്രാം 83/
മല്ലി 500 ഗ്രാം (1/2 കിലോ) 45/
വെളിച്ചെണ്ണ 1 ലിറ്റര്‍ 289/