ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ ആക്രമിച്ച പുള്ളിപ്പുലിയെ കോടാലിക്ക് വെട്ടിക്കൊന്നു; കര്‍ഷകനെതിരെ കേസ്
ആക്രമിച്ച പുള്ളിപ്പുലിയെ കോടാലിക്ക് വെട്ടിക്കൊന്നു; കര്‍ഷകനെതിരെ കേസ്
ജയ്പുര്‍: ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കര്‍ഷകന്‍ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകനെ അല്‍വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ബെഹ്റോര്‍ ജില്ലയിലെ ഖാര്‍കാഡി ഗ്രാമത്തിലാണ് സംഭവം. ഇവിടെ വനത്തോടു ചേര്‍ന്നുള്ള പാടത്ത് ആടിനു തീറ്റ ശേഖരിക്കാനെത്തിയ ശ്രാവണ്‍ ഗുര്‍ജാര്‍ (48) എന്ന കര്‍ഷകനെയാണ് പുള്ളിപ്പുലി ആക്രമിച്ചത്.
അതേസമയം പുലിയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമങ്ങള്‍ അനുസരിച്ച് കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആടുകള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെ ശ്രാവണിനെ കുറ്റിക്കാട്ടില്‍ പതുങ്ങിനിന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. കോടാലി കൊണ്ടു മരക്കൊമ്പുകള്‍ മുറിക്കുന്നതിനിടെയായിരുന്നു ആക്രമണം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റെങ്കിലും സ്വയം രക്ഷയ്ക്കായി ശ്രാവണ്‍ പുലിയെ കോടാലി കൊണ്ടു അടിച്ചുകൊല്ലുകയായിരുന്നു.