തൃശൂരില്‍ റഫ്രിജറേറ്റര്‍- എസി റിപ്പയറിംഗ് സ്ഥാപനത്തില്‍ തീപിടുത്തം
By : സ്വന്തം ലേഖകൻ
Update: 2026-02-08 12:40 GMT
തൃശൂര്‍: തൃശൂര്‍ മുളയം റോഡില്‍ തീപിടുത്തം. ദേശീയപാതയോരത്ത് മുല്ലക്കരയിലെ റഫ്രിജറേറ്റര്‍- എസി റിപ്പയറിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. പഴയ സാധനസാമഗ്രികള്‍ക്കിടയില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. രാവിലെ 11:30 യോടു കൂടിയാണ് അപകടമുണ്ടായത്. തൃശൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ ആക്രിക്കടകളിലും സമാനരീതിയില്‍ തീപിടുത്തം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.